Section

malabari-logo-mobile

റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ല മന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്ലീം ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി

HIGHLIGHTS : കോഴിക്കോട്:  പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന സക്രട്ടറി അബ്ദുറഹ്മന്‍ കല്ലായി...

കോഴിക്കോട്:  പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന സക്രട്ടറി അബ്ദുറഹ്മന്‍ കല്ലായി.

മുസ്ലീംലീഗ് സംസ്ഥാനകമ്മറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ അധിക്ഷേപം. മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണന്നായിരുന്നും അത് പറയാനുള്ള നട്ടെല്ലുണ്ടാകണമെന്നുമെന്നുമായിരുന്നു പ്രസംഗിച്ചത്.

sameeksha-malabarinews

‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിന(അറബി പദം)യാണ്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.

ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.

കോഴിക്കോട് കടപ്പുറത്താണ് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിനെതിരെ ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം നടന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!