പരപ്പനങ്ങാടി : തീരദേശ പാത കടന്ന് പോകുന്ന സ്ഥലങ്ങളില്‍ ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്ന ആളുകള്‍ക്ക് ദേശീയ പാതക്ക് നല്‍കിയ നഷ്ട പരിഹാര പാക്കേജ് നല്‍കണമെന്നും പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് പട്ടയം നല്‍കി അവരെ കൂടി ഈ പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും ഫിഷറീസ് ലാന്റില്‍ മീന്‍ ചാപ്പകളും അനുബന്ധ കെട്ടിടങ്ങളും ഉള്ളവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം എസ്ടിയു ദേശീയ സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍ ഉത്ഘാടനം ചെയ്തു.
പി അലി അക്ബര്‍ അധ്യക്ഷത വഹിച്ചു. സി ടി നാസര്‍ , എ ഉസ്മാന്‍, എച്ച് ഹനീഫ, പി പി ഷാഹുല്‍ ഹമീദ്, കെ ഷഹര്‍ബാനു കെ പി നൗഷാദ്, റസാഖ് ചേക്കാലി, എ പി യൂനസ്, റസാഖ് തലക്കലകത്ത്, ടി ആര്‍ റസാഖ് , അബ്ദു ആലുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



