Section

malabari-logo-mobile

എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം ശക്തം

HIGHLIGHTS : Protests against Sukumaran Nair are strong in the NSS

ഡല്‍ഹി: എന്‍എസ്എസില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസ് ദില്ലി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍ രംഗത്തെത്തി. വോട്ടെടുപ്പ് ദിനത്തിലെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ബാബു പണിക്കര്‍ പറഞ്ഞു.

എന്‍എസ്എസ് പിന്തുടര്‍ന്നിരുന്ന സമദൂരം നിലപാട് ഉപേക്ഷിച്ചായിരുന്നു വോട്ടെടുപ്പ് ദിനത്തിലെ സുകുമാരന്‍ നായരുടെ പ്രസ്താവന. തെരഞ്ഞെടുപ്പില്‍ ഭരണമാറ്റം വരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ സ്വന്തം സമുദായത്തില്‍ നിന്ന് പോലും ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

sameeksha-malabarinews

വോട്ടെടുപ്പ് ദിവസം സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും തെരഞ്ഞെടുപ്പ് ഫലം അതാണ് വ്യക്തമാക്കിയതെന്നും എന്‍എസ്എസ് ദില്ലി യൂണിറ്റ് വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍.

വ്യക്തിപരമായ അഭിപ്രായമാണ് നടത്തിയതെന്നും അത് സംഘടനയുടെ അഭിപ്രായം അല്ലെന്നും ബാബു പണിക്കര്‍ വ്യക്തമാക്കുന്നു. മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ട ആവശ്യം ഇല്ലെന്നും, വ്യക്തിപരമായ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരിലല്ല പറയേണ്ടതെന്നും ബാബു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം കോണ്ഗ്രസും, ബിജെപിയുമായി ശരിദൂരമെന്ന നയം സ്വീകരിക്കുന്ന സുകുമാരന്‍ നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിഷേധം കൂടുതല്‍ ശക്തമായിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!