ഇരുമ്പോത്തിങ്ങല്‍ കടവ് പാലത്തിനു മുകളില്‍ പ്രതിഷേധ സംഗമം

വള്ളിക്കുന്ന്:ഇരുമ്പോത്തിങ്ങല്‍ കടവ് പാലം അറ്റകുറ്റപ്പണികള്‍ തീര്‍ത്തു ഗതാഗതയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് പരുത്തിക്കാട് ജനകീയ കൂട്ടായ്മ പാലത്തിനു മുകളില്‍ പ്രതിഷേധ സംഗമം നടത്തി..നിരവധി ആളുകള്‍ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന പാലം യാതൊരുവിധ ബദല്‍ സംവിധാനങ്ങളും ഒരുക്കാതെയാണ് അടച്ചിട്ടതെന്നും പാലം താല്‍ക്കാലികമായി നന്നാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പണി ആരംഭിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ സംഗമം നടത്തിയത്.

സ്‌കൂള്‍ കുട്ടികളും നാട്ടുകാരും ഡ്രൈവര്‍മാരും ഉള്‍പ്പെടെ നിരവധി ആളുകള്‍ പ്രതിഷേധ സംഗമത്തില്‍ അണിചേര്‍ന്നു.വി കെ ശശിഭൂഷന്‍ ,വി കെ നാരായണന്‍കുട്ടി ,സി പ്രദീപ് , ഇ സത്യന്‍ ,ബിജു എന്നിവര്‍ നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top