പ്രതിഷേധ ധർണ്ണ നടത്തി

തിരൂർ:കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ സഹകരണ അസിസ്റ്റൻ്റ് റജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

സഹകരണ പെൻഷൻകാർക്ക് നിർത്തലാക്കിയ ഡി.എ. പുനസ്ഥാപിക്കുക, മിനിമം പെൻഷനും മാക്സിമം പെൻഷനും വർദ്ധിപ്പിക്കുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ്ണ താലൂക്ക് കമ്മിറ്റി സെക്രട്ടറി പി.വി. സുരേഷ് സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് സി.കെ കുമാരൻ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന കൗൺസിലർ പി. കുഞ്ഞി മുസ്സക്കോയ ഉദ്ഘാടനം ചെയ്തു. കെ. മോഹൻദാസ്, കെ. മണി, എന്നിവർ പ്രസംഗിച്ചു. കെ.ഇ മനോജ് നന്ദി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top