‘ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കൂ’ കര്‍ണാടക എംഎല്‍എയുടെ വിവാദ പരാമര്‍ശം;പ്രതിഷേധം ശകതം

ബംഗളൂരു: സ്ത്രീകള്‍ക്കെതിരെ കര്‍ണാടക നിയമസഭയില്‍ മോശം പരാമര്‍ശം നടത്തിയ എംഎല്‍എ കെ ആര്‍ രമേശനെതിരെ പ്രതിഷേധം ശക്തം. കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ വനിത എംഎല്‍എമാര്‍ സഭയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ‘ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കൂ’ എന്നായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ എംഎല്‍എമാര്‍ രംഗത്തെത്തി. രമേശ് കുമാര്‍ സ്ത്രീ സമൂഹത്തെ അപമാനിച്ചെന്നും സഭയിലെ അംഗങ്ങള്‍ എന്ന നിലയില്‍ നാണക്കേടാണെന്നും വനിത അംഗങ്ങള്‍ പറഞ്ഞു.

അതെസമയം ശക്തമായ പ്രതിഷേധത്തിനൊടുവില്‍ തന്റെ പരാമര്‍ശത്തില്‍ എംഎല്‍എ കെ ആര്‍ രമേശ് സഭയില്‍ മാപ്പ് പറഞ്ഞു. എന്നാല്‍ ക്ഷമ പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ലെന്ന് ക്ഷുഭിതരായ വനിത നേതാക്കള്‍ പറഞ്ഞു.

കര്‍ഷക സമരം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് സഭയില്‍ രമേശിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ബഹളം വെക്കുകയും കൂടുതല്‍ സമയം നല്‍കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും ബഹളം നിയന്ത്രിക്കാനാകാതെ വരികയുമായിരുന്നു. എംഎല്‍മാരുടെ ബഹളം നിയന്ത്രിക്കാനാകുന്നില്ലെന്നും നിങ്ങള്‍ എന്ത് ചെയ്താലും ഞാന്‍ അത് ആസ്വദിക്കുമെന്ന് ബഹളം വെക്കുന്നവരോട് സ്പീക്കര്‍ പ്രതികരിച്ചു. ഇതിന് ചുവട് പിടിച്ചായിരുന്നു എംഎല്‍യുടെ പരാമര്‍ശം’ ബലാത്സംഗം തടയാനാകുന്നില്ലെങ്കില്‍ കിടന്നാസ്വദിക്കുക എന്നൊരു ചൊല്ലുണ്ട്. ഇതാണ് സ്പീക്കറുടെ അവസ്ഥ എന്നായിരുന്നു രമേശ് കുമാര്‍ പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top