കോഴിക്കോട്ട് യുവതിയെ തീക്കൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് തിക്കോടി പഞ്ചായ്ത്ത് ഓഫീസിനു മുന്നില്‍ യുവതിയെ തീക്കൊളുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് സൂചന.

ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് തിക്കോടി സ്വദേശിയായ കൃഷ്ണപ്രിയക്ക് നേരേയാണ് ആക്രമമുണ്ടായത.് നന്ദു എന്ന യുവാവാണ് തീക്കൊളുത്തിയത്. പിന്നീട് ഇയാളും ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളും തിക്കോടി സ്വദേശിയാണ്.

ഇയാള്‍ കയ്യില്‍ കരുതിയ മണ്ണണ്ണ കൃഷ്ണപ്രിയയുടെ ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്നാണ് തീക്കൊളുത്തിയത്.
ഇവരെ കൊയിലാണ്ടി ഗവ. ആശുപത്രിയിലാണ് പ്രേവേശിപ്പിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top