സാംസ്‌കാരിക ദാരിദ്ര്യത്തിന്റെ തെളിവ്; ഹണി റോസിനെ പിന്തുണച്ച് മന്ത്രി

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തില്‍ നടിക്ക് പിന്തുണയുമായി മന്ത്രി ആര്‍. ബിന്ദു. ബോബി ചെമ്മണ്ണൂറിന്റെ അറസ്റ്റ് നല്ല കാര്യമെന്ന് മന്ത്രി ആര്‍ ബിന്ദു. ഹണി റോസിന് മാത്രമല്ല നിരവധി സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കപ്പെടുന്നു. സാംസ്‌കാരിക ദാരിദ്ര്യത്തിന്റെ കൂടി തെളിവാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

‘നമ്മുടെ സാമൂഹികമാധ്യമങ്ങള്‍ സ്ത്രീവിരുദ്ധമായ നിലയില്‍ ഉപയോ ഗിക്കാനുള്ള ഇടങ്ങളായി തെറ്റിദ്ധരിക്കുന്നവരുണ്ട്. അതുകൊണ്ട് അത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ശരിയായ കാര്യമാണ്. ഒരുപക്ഷേ പൊതുബോധത്തില്‍ മാറ്റം സൃഷ്ടിക്കാനും ഇതുകൊണ്ട് സാധിച്ചേക്കാം.

സ്ത്രീകളും മനുഷ്യരല്ലേ. സ്ത്രീകളാണെന്ന ഒറ്റകാരണത്താല്‍ നിരന്തരം ചീത്ത വിളിക്കുകയും, ബോഡി ഷെയിമിങ് നടത്തുകയും ചെയ്യുന്നു. ഇത് ഹണി റോസിന്റെ മാത്രം കാര്യമല്ല. സാമൂഹിക മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സ്ത്രീകളാണെങ്കില്‍, ഏത് നേതൃത്വപരമായ പങ്കുവഹിക്കുന്ന വ്യക്തിയാണെങ്കിലും അവരെ ഇകഴ്ത്തിക്കാണിക്കുന്ന കമന്റുകള്‍ കാണാനാകും. മലയാളിയുടെ സാംസ്‌കാരിക ദാരിദ്ര്യമാണ് പ്രകടമാകുന്നത്. അതില്‍ തിരുത്തല്‍ വരുത്തേണ്ടതുണ്ട്’, മന്ത്രി പറഞ്ഞു.

അതേസമയം ഹണി റോസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി ബോബി ചെമ്മണൂര്‍ കസ്റ്റഡില്‍ ആയി. വയനാട്ടിലെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ പൊലീസ് സംഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top