
മലപ്പുറം ജില്ലയിലെ ആദ്യത്തെ പബ്ലിക് ഹാപ്പിനെസ് പാര്‍ക്ക് മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ നാമധേയത്തില്‍ മാട്ടുമ്മല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നാടിനു സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ 80 ലക്ഷം രൂപ വകയിരുത്തിയാണ് ആതവനാട് മാട്ടുമ്മല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗപ്പെടുന്ന വിശാലമായ ഹാപ്പിനെ സ് പാര്‍ക്ക് യഥാര്‍ഥ്യമാക്കിയത്. പാര്‍ക്കിനോടനുബന്ധിന്ധിച്ചുള്ള ഓപണ്‍ ജിംനേഷ്യം ഉദ്ഘാടനം വൈസ് പ്രസിഡണ്ട് ഇസ്മയില്‍ മൂത്തേടം നിര്‍വഹിച്ചു.
സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം നിര്‍മ്മിക്കുന്ന ആദ്യത്തെ ഹാപ്പിനെസ് പാര്‍ക്കാണിത്. വിനോദത്തിനും വ്യായാമത്തിനും വിജ്ഞാന സമ്പാദനത്തിനും ഉപകരിക്കുന്ന വിധത്തിലാണ് പാര്‍ക്ക് സംവിധാനിച്ചിട്ടുള്ളത്.
ഡിവിഷന്‍ മെമ്പര്‍ ബഷീര്‍ രണ്ടത്താണി ആമുഖ പ്രഭാഷണം നടത്തി. ഹംസ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്തംഗം അഡ്വ: പി.വി. മനാഫ് നിര്‍വ്വഹിച്ചു. ഹാപ്പിനസ് പാര്‍ക്കിന്റെ നിര്‍മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ ടി.കെ. ഹുസൈന് ജില്ലാപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡണ്ട് എം.കെ റഫീഖ സമര്‍പ്പിച്ചു.
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ നസീബാ അസീസ്, സറീന ഹസീബ്, അംഗങ്ങളായ പി.കെ.സി.അബ്ദുറഹിമാന്‍, ഫൈസല്‍ എടശ്ശേരി, എ.പി.സബാഹ്, കെ.പി ഷഹര്‍ബാന്‍, റൈഹാനത്ത് കുറുമാടന്‍, സുഭദ്ര ശിവദാസന്‍, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. സിനോബിയ, വൈസ് പ്രസിഡണ്ട് കെ.ടി. ഹാരിസ് , ജാസിര്‍ പുന്നത്തല കെ.ടി. ആസാദ്, പി.ടി. ഫൗസിയ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ് ബിജു, ടി.മുഹമ്മദ് ഇസ്മയില്‍, ആബിദ് മുഞ്ഞക്കല്‍, പവിത്രന്‍, പ്രിന്‍സിപ്പല്‍ സുഹൈല്‍ സാബിര്‍, ഹെഡ് മിസ്ട്രസ് പ്രീതാകുമാരി, എ.പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, എം. അഹമ്മദ് മാസ്റ്റര്‍, പി.ടി.എ. ഭാരവാവികളായ ഉസ്മാന്‍ പൂളക്കോട്ട്, യാഹു കോലിശേരി, ഖദീജ, ഒ.എസ്.എ പ്രതിനിധി ഉമ്മര്‍ ഭായി സംസാരിച്ചു.
ജില്ലയിലെ ആദ്യത്തെ പബ്ലിക് ഹാപ്പിനെസ് പാര്‍ക്ക് മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ നാമധേയത്തില്‍ മാട്ടുമ്മല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നാടിനു സമര്‍പ്പിക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




