നിരോധിത മൂന്നക്ക ലോട്ടറി ചൂതാട്ടം: ഒരാൾ അറസ്റ്റിൽ

വേങ്ങര : വേങ്ങര അങ്ങാടിയിൽ ബസ് സ്റ്റാൻഡിന് മുൻവശം നിരോധിത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. ഇരിങ്ങല്ലൂർ പറപ്പൂർ ആശാരിപ്പടി ചീരക്കുഴിയിൽ സികെ സുരേന്ദ്രനെ (37)യാണ് വേങ്ങര പൊലീസ് അറസ്റ്റു ചെയ്തത്.

സംഘടിതമായി നി രോധിത ലോട്ടറി ചൂതാട്ടം നടക്കുന്നതായി ശനി വൈകിട്ട് ആറോടെയാണ് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. കേരള സംസ്ഥാന ലോട്ടറി നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റിന്റെ അവസാനത്തെ മൂന്നക്ക നമ്പറുകളെ അടിസ്ഥാനമാക്കിയായിരുന്നു ചൂതാട്ടമെന്ന് പൊലീസ് പറഞ്ഞു.

തൊണ്ടിമുതലുകൾ കസ്റ്റഡിയിലെത്തു. പ്രതിക്കെതിരെ ബിഎൻഎസ് 112, ലോട്ടറീസ് (റെഗുലേഷൻ) ആക്ട് 1998ലെ വകുപ്പുകൾ 6, 7 (3) എന്നിവ പ്രകാരം കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top