കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

താനൂർ : കിണറ്റിൽ വീണ പോത്തിന്‌ അഗ്നിരക്ഷാസേന രക്ഷകരായി. ഒഴൂർ പറപ്പാറപ്പുറം തറമ്മൽ വീട്ടിൽ സൈനുദ്ധീന്റെ പോത്താണ് വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. താനൂർ അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അരുൺരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ്, സുധീർ എന്നിവർ 40 അടിയിലേറെ ആഴമുള്ള കിണറ്റിലിറങ്ങിയാണ്‌ ഉപകരണങ്ങളുടെ സഹായത്തോടെ പോത്തിനെ പുറത്തെത്തിച്ചത്‌.

സജീഷ്‌ കുമാർ, പ്രഭുലാൽ, ശ്രീജിത്ത്‌, അനുരാഗ്, ഹോം ഗാർഡ് മണികണ്ഠൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top