
മാനന്തവാടി : വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് വിദ്യാർഥിനിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. എടപ്പാൾ വട്ടംകുളം പൂത്തുറ കാവിൽ പി സഹദിനെയാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സഹദ് അറ്റകുറ്റപ്പണിക്കായി ലഭിച്ച ഫോണിൽ നിന്ന് സിം കാർഡ് ഊരിമാറ്റിയാണ് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ചത്. സഹദിന്റെ പിതാവിൻ്റെ സുഹൃത്തായ സ്ത്രീയുടെ മൊബൈൽ നമ്പറാണ് വ്യാജ അക്കൗണ്ട് നിർമിക്കാൻ ഉപയോഗിച്ചത്.
ഇൻസ്റ്റഗ്രാം വഴി കുട്ടിയെ പരിചയപ്പെട്ട് സൗഹൃദംനടിച്ച് സ്വകാര്യദൃശ്യങ്ങൾ സ്വന്തമാക്കുകയായിരുന്നു. വീണ്ടും ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതിനെ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തിന് സഹദ് ദൃശ്യങ്ങൾ അയച്ചു കൊടുത്തത്.
എടപ്പാളിലെത്തിയാണ് മാനന്തവാടി പൊലീസ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




