നിര്‍മാതാവ് എ.കെ. ബാബു അന്തരിച്ചു

മട്ടാഞ്ചേരി: ചലച്ചിത്ര നിര്‍മാതാവും ഷൈന്‍ പ്രൊഡക്ഷന്‍സിന്റെ ഉടമയുമായ പനയപ്പിള്ളി തക്യാവ് ലോഡ്ജിനുസമീപം പരേതനായ എ.യു. കുഞ്ഞുമുഹമ്മദിന്റെ മകന്‍ എ.കെ. ബാബു (68) അന്തരിച്ചു. എറണാകുളത്ത് വെച്ചായിരുന്നു അന്ത്യം. മലപ്പുറം ഹാജി മഹാനായ ജോജി, സുന്ദരന്‍ ഞാനും സുന്ദരി നീയും, പടനായകന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ്. ഭാര്യ: റഹ്‌മത്ത്. മക്കള്‍: സിംപിള്‍ (ചിഞ്ചു), മൗസം (കുക്കു).മരുമക്കള്‍: സുധീര്‍, ഇര്‍ഫാന. ഖബറടക്കം ശനിയാഴ്ച 10-ന് പടിഞ്ഞാറെക്കോട് മുഹിയുദ്ദീന്‍ പള്ളി ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top