Section

malabari-logo-mobile

ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റിലെ അത്താഴ വിരുന്നില്‍ രണ്ട് ലക്ഷം രൂപയുടെ ഡ്രസ്സ് ധരിച്ച് പ്രിയങ്ക; അതിഥിയായി മലാലയും

HIGHLIGHTS : Priyanka wearing a Rs 2 lakh dress at a New York restaurant dinner; Malala as guest

ന്യൂയോര്‍ക്കിലെ സ്വന്തം റെസ്റ്റോറന്റായ സോനലയില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ തിളങ്ങി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക പ്രിയപ്പെട്ടവര്‍ക്കായി വിരുന്ന് സംഘടിപ്പിച്ചത്. വിരുന്നിന്‌റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മലാല യൂസഫ്സായി, ഡിസൈനര്‍ പ്രഭാല്‍ ഗുരുഗ്, ലൗറ ബ്രൗണ്‍, രാധിക ജൊനാസ്, സരിത ചൗധരി എന്നിവര്‍ക്കായിരുന്നു ക്ഷണം.

ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ വീഡിയോ രൂപത്തിലാക്കി പ്രിയങ്ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രിയപ്പെട്ടവരോടൊപ്പം ഒരു രാത്രി എന്ന ക്യാപ്ഷനോടെ ആണ് പ്രിയങ്ക വീഡിയോ പങ്കുവച്ചത്. നിക്കിനൊപ്പമുള്ള ചിത്രവും മലാലയ്ക്ക് ഒപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങളും വീഡിയോയില്‍ കാണാം.

sameeksha-malabarinews

കറുപ്പ് നിറത്തിലുള്ള ബാക്ക്ലസ് മാക്സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക വിരുന്നിനെത്തിയത്. ഫാഷന്‍ ലേബല്‍ കെയ്ത്തില്‍ നിന്നുള്ളതാണ് ഈ ഔട്ട്ഫിറ്റ്. ഇതിന്റെ വില രണ്ടു ലക്ഷം രൂപയാണ്.

ഗോള്‍ഡ് ചെയ്നും സ്ലീക് ഗോള്‍ഡ് ബ്രേസ്ലറ്റും ഹൂപ് മോഡല്‍ കമ്മലും മോതിരങ്ങളും ആണ് താരത്തിന്റെ ആക്‌സസറീസ്. ഓപ്പണ്‍ ഹെയര്‍ സ്‌റ്റൈലും സബ്റ്റില്‍ സ്മോക്കി ഐ മേക്കപ്പും നൂഡ് ലിപ് ഷെയ്ഡും താരത്തിന്റെ ലുക്ക് കംപ്ലീറ്റാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!