കര്‍ഷകരല്ല , കേന്ദ്രം തന്നെയാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : കര്‍ഷകരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ എന്ന് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നടന്ന കര്‍ഷകരുടെ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ‘കര്‍ഷകരാണ് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നത്. എന്നാല്‍ ഈ നിയമങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതും അവര്‍ തന്നെയാണ് എന്നതാണ് കഷ്ടം.കേന്ദ്രത്തിന് കര്‍ഷകരെ മനസിലാക്കാനാകുന്നില്ല. അവര്‍ക്കെന്താണ് വേണ്ടതെന്നും മനസിലാക്കുന്നില്ല’ എന്നും അവര്‍ പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രിയങ്ക ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു.ചൈനയും പാകിസ്താനും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രിക്ക് കര്‍ഷകരെ സന്ദര്‍ശിക്കാന്‍ സമയമില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി കര്‍ഷകരെ ആന്തോളന്‍ ജീവിയെന്ന് വിളിച്ച് കര്‍ഷകരെ പര്‍ലമെന്റിനകത്തും അധിക്ഷേപിക്കുകയാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ ജയ് ജവാന്‍ കയ് കിസാന്‍ പ്രചരണ പരിപാടിയുടെ ഭാഗമായാണ് പ്രിയങ്ക ഇന്ന് കര്‍ഷകരെ സന്ദര്‍ശിച്ചത്.കിസാന്‍ മഹാപഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ച് കൊണ്ടാണ് കര്‍ഷകര്‍ പഞ്ചായത്ത് നടത്തുന്നത്.സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് മഹാപഞ്ചായത്ത് നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top