Section

malabari-logo-mobile

മിന്നും വിജയം നേടി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്

HIGHLIGHTS : പരപ്പനങ്ങാടി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന മലപ്പുറം ജില്ലാ അത്ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പരപ്പനാട് വാക്കേഴ്‌സ്...

പരപ്പനങ്ങാടി :കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന മലപ്പുറം ജില്ലാ അത്ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പരപ്പനാട് വാക്കേഴ്‌സ് ക്ലബിലെ കുട്ടികള്‍ മലപ്പുറം ജില്ലാ മീറ്റില്‍ ആവേശമായി.

4 മാസം മുമ്പ് വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് അത്‌ലറ്റിക് മേഖലയില്‍ മികച്ച പരിശീലനം നല്‍കുന്നതിന് വേണ്ടി രൂപീകരിച്ചതാണ് ഈ കൂട്ടായ്മ. കെ ടി വിനോദ് , ഉനൈസ് , ഫാഹിസ് എന്നിവരാണ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്.

sameeksha-malabarinews

ഇന്ന് നടന്ന മത്സരത്തില്‍ ഇഹ്ഷാന്‍ റഹ്‌മാന്‍ U/14 വിഭാഗം ഹൈജമ്പില്‍ ഗോള്‍ഡ് മെഡല്‍ നേടി. അനീന ഷെറിന്‍ U/20 വിഭാഗത്തില്‍ 3000 മീറ്റര്‍ , 1500 മീറ്റര്‍ , സില്‍വര്‍ മെഡലും അര്‍ച്ചന സന്ദീപ് 400 മീറ്ററില്‍ ബ്രോണ്‍സ് മെഡലും നേടി. വിഷ്ണു . ടി U/ 20 അണ്‍കുട്ടികളുടെ വിഭാത്തില്‍ ബ്രോണ്‍സ് മെഡലും, U/18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് റിന്‍ഷാദ് ബ്രോണ്‍സ് മെഡലും കരസ്ഥമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!