രാജ്ഭവനിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം;പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

ദില്ലി: കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ദില്ലി രാജ്ഭവനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ഷകര്‍ക്ക് പിന്തുണ അറിയിക്കുന്നതിനാണ് ഞങ്ങള്‍ മാര്‍ച്ച് നടത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും തങ്ങള്‍ നല്‍കുമെന്ന് അറസ്റ്റിലാകുന്നതിന് മുന്‍പ് പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

രാഹുല്‍ഗാന്ധി, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് കയറാനുള്ള അനുമതി പോലീസ് നല്‍കിയിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് സമരം അവസാനിപ്പിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നത്. ഇതിനിടയിലാണ് വിജയ് ചൗക്കില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് ആരംഭിച്ച കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര പോലീസ് തടഞ്ഞത്. ദില്ലിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം 29 ദിവസത്തിലെത്തിയിരിക്കുകയാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •