കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊല രാഷ്ട്രീയപ്രേരിതമെന്ന് പോലീസ്; യൂത്ത് ലീഗ് നേതാവടക്കം മൂന്ന്‌പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹമാനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് ലീഗ് നേതാവടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. കാഞ്ഞങ്ങാട് യൂത്ത് ലീഗ് മുനിസിപ്പല്‍ സക്രട്ടറി ഇര്‍ഷദാടക്കമുള്ള മൂന്ന് പേര്‍ക്കെതിരയാണ് കേസ്. രാഷ്ട്രീയകൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഔഫിന്റെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് ഔഫിനെ മുണ്ടത്തോട് വെച്ച് കൊലപ്പെടുത്തിയത്. അഞ്ചുമാസത്തിനുള്ളില്‍ കേരളത്തില്‍ കൊലചെയ്യപ്പെടുന്ന ആറാമത്തെ സിപിഐഎം പ്രവര്‍ത്തകനാണ് ഔഫ്.

Share news
error: Content is protected !!
Scroll to Top