‘ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം’ എന്നെഴുതിയ ബാഗ് ധരിച്ച് പ്രിയങ്കയും സംഘവും

HIGHLIGHTS : Priyanka and her team wearing bags with the words 'With Hindus and Christians in Bangladesh' written on them

careertech

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ അതിക്രമം നേരിടുന്ന ന്യൂനപക്ഷ ജന വിഭാഗത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും സംഘവും.
ഇന്നലെ ‘പലസ്തീന്‍’ എന്ന് എഴുതിയ ബാഗുമായി പാര്‍ലമെന്റില്‍ എത്തിയതിലെ വിവാദം തുടരുന്നതിനിടെയാണ് പുതിയ ബാഗ് രാഷ്ട്രീയവുമായി കോണ്‍ഗ്രസ് ഇന്ന് വീണ്ടും എത്തിയിരിക്കുന്നത്.

‘ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ വിഷയം സര്‍ക്കാര്‍ ഉന്നയിക്കണമെന്നും ഇത് ബംഗ്ലാദേശ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയും വേദനിക്കുന്നവരെ പിന്തുണയ്ക്കുകയും വേണമെന്ന് പ്രിയങ്ക കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള ബാഗുമായി പ്രിയങ്കയും സംഘവും എത്തിയത്.

sameeksha-malabarinews

ഇന്നലെ പലസ്തീന്‍ എന്നെഴുതിയ തണ്ണിമത്തന്‍ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്. പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!