കണ്ണിറുക്കി കാണിച്ചത് തന്റെ കൈയില്‍ നിന്ന് ഇട്ടതെന്ന് പ്രിയ വാര്യര്‍;ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് വലിയ ചന്ദനാദി;ഒമര്‍ ലുലു

ഒരു കണ്ണിറുക്കലും പുരിക്കം ഉയര്‍ത്തലിലൂടെയും ഒറ്റ ദിവസം കൊണ്ടു തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയവാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ ഒരു കണ്ണിറുക്കി പുരികം ഉയര്‍ത്തിയ താരത്തിന്റെ അഭിനയം ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയാ വാര്യര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് വീണ്ടും തര്‍ച്ചയായിരിക്കുന്നത്.

പേര്‍ളി മാണിയുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞിട്ടാണോ കണ്ണിറുക്കല്‍ എന്ന ചോദ്യത്തിന് കണ്ണിറുക്കല്‍ താന്‍ കയ്യില്‍ നിന്ന് ഇട്ടതാണെന്നാണ് പ്രിയ മറുപടി പറയുന്നത്.

പ്രിയയുടെ ഈ പ്രതികരണത്തിന് പിന്നാലെയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രതികരണവുമായി രംഗത്തെത്തതിയിരിക്കുന്നത്. കണ്ണിറുക്കല്‍ ഐഡിയ ഒമര്‍ ലുലുവിന്റേതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയ പറയുന്ന വീഡിയോ പങ്കുവെച്ചാണ് ഒമര്‍ പ്രതികരിച്ചിരിക്കുന്നത്. പുതിയ പുതിയ അഭിമുഖത്തില്‍ പറയുന്ന കാര്യവും പങ്കുവെച്ച വീഡിയോയിലുണ്ട്. അഞ്ച് വര്‍ഷം ആയി എന്നും പാവം കുട്ടി മറന്നതാവുമെന്നും വീഡിയോയുടെ കൂടെ ഒമര്‍ ലുലു കുറിച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍ വലിയ ചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാണെന്നും എഴുതി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top