HIGHLIGHTS : Private bus strike: Discussion today
തിരുവനന്തപുരം: ബസ് ഉടമ സംയുക്ത സമിതി പ്രതിനിധികളുമായി ട്രാൻസ് പോർട്ട് കമീഷണർ തിങ്കളാഴ്ച ചർച്ച നടത്തും. ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച.

ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂര ബസുകളുടെയും പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥി കൺസഷൻ നിരക്ക് വർധിപ്പിക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചെലാൻ വഴി അമിത പിഴ അവസാനിപ്പിക്കുക,
ജിപിഎസും സ്പീഡ് ഗവർണറും ക്യാമറയും ബസിൽ സ്ഥാപിക്കണമെന്ന നിർദേശം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകളുടെ സമരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു