HIGHLIGHTS : Pigs destroyed the farm.
വേങ്ങര: എആർ നഗർ പുകയൂർ പൊറ്റാണിൽ പാടത്തും തൊട്ടടുത്തുള്ള ഭൂമിയിലും പന്നി വ്യാപകമായി കൃഷി നശിപ്പിച്ചു. വാക്കയിൽ അനിൽകുമാർ, കണ്ണൻ കരിപ്പായി മാട്ടിൽ, യൂസഫ് നമ്പംകുന്നത്ത്, കാർത്യായനി കരിപ്പായി മാട്ടിൽ എന്നിവരുടെ കപ്പ, വാഴ, പയർ, ചേന തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്.

പഞ്ചായത്ത്, കാർഷിക വകുപ്പ് അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും നാശനഷ്‌ടങ്ങൾക്ക് സഹായം നൽകണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗം ഇബ്രാഹിം മൂഴിക്കൽ, കർഷക സംഘം പഞ്ചായത്ത് പ്രസിഡന്റ് കെ പി ഉദയകുമാർ എന്നിവർ കൃഷിസ്ഥലം സന്ദർശിച്ചു. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക സംഘം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു