ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റു; വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയത്ത് നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരില്‍ 53 വയസുള്ള നിസാനി ( 53) ആണ് മരിച്ചത്.

രാവിലെ പത്തരയോടെ മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി. വീട്ടിലെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നീര്‍നായയുടെ കടിയേറ്റത് വനം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top