നേപ്പാളില്‍ ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ വെടിവെപ്പ്

നേപ്പാളില്‍ സംഘര്‍ഷാവസ്ഥ വീണ്ടും രൂക്ഷമായി തുടരുന്നു. സൈന്യം ജയില്‍ ചാടിയ തടവുകാര്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയും സംഭവത്തില്‍ രണ്ട്‌പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

നേപ്പാളില്‍ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ ഏകദേശം 15,000 തടവുകാര്‍ ജയിലുകളില്‍ നിന്ന് രക്ഷപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ രാജ്യത്തെ മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയിരിക്കുകയാണ്.

അതെസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനായി സൈന്യം കനത്ത ജാഗ്രതയിലാണ് തുടരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top