ഇരുമ്പുഴിയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു

മലപ്പുറം: ഇരുമ്പുഴി മണ്ണാത്തിപ്പാറയില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ച് മറിഞ്ഞു.

നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത് തൊട്ടടുത്ത വീടിന്റെ മതിലിലും ഇടിച്ച് മറിയുകയായിരുന്നു.

കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശികളായ പിതാവും മാതാവും മകനുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനത്തിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചത് കൊണ്ട് വലിയ പരിക്കില്ലാതെ വരക്ഷപ്പെട്ടു.

പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ എത്തിച്ചു. ഫയര്‍ഫോഴ്‌സ്, കെഎസ്ഇബി,പോലീസ്,നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.

Share news
error: Content is protected !!
Scroll to Top