പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8 കിലോമീറ്ററാക്കി പുനര്‍നിശ്ചയിച്ചു. നേരത്തെ 1.2 കിലോമീറ്ററായിരുന്നു. വെണ്ടുരുത്തി പാലം മുതല്‍ തേവരകോളേജ് വരെയായിരിക്കും റോഡ്‌ഷോ.

റോഡ്‌ഷോ കാണാനായി കൂടുതല്‍ ആളുകള്‍ എത്തുന്നത് കണക്കിലെടുത്താണ് 1.8 കിലോമീറ്ററാക്കിയിരിക്കുന്നത്. തേവര ജംങ്ഷന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാരെ കാണും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ച കഴിഞ്ഞും ചൊവ്വാഴ്ച രാവിലെയും കൊച്ചി സിറ്റി പരിധിയിലെ തേവര, തേവര ഫെറി, എംജി റോഡ്, ഐലന്‍ഡ് ,ബിഒടി ഈസ്റ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top