ദുംഗര്‍പൂര്‍: രാജസ്ഥാനിലെ ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളേജില്‍ തീപിടുത്തം. തീപിടുത്തത്തില്‍ 12 കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത് . ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളേജിലെ നവജാത ശിശു
വാര്‍ഡിലാണ് സംഭവം.
മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചതെന്നും 12 കുട്ടികളെ രക്ഷപ്പെടുത്തിയെന്നും കോളേജ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. മഹേന്ദ്ര ദാമോര്‍ പറഞ്ഞു.
ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളേജിലെ എന്‍ഐസിയു വാര്‍ഡിലാണ് തീപിടിത്തമുണ്ടായത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




