സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ സമയങ്ങളില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ സമയങ്ങളില്‍ മാറ്റം.കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഏപ്രില്‍ 25 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് രണ്ടു ദിവസങ്ങളില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുന്നത്.

തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള ട്രെയിനുകളുടെ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നത്തെ തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദിയും നാളത്തെ കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ എറണാകുളം – ഗുരുവായൂര്‍ സ്‌പെഷലും, ഷൊര്‍ണൂര്‍ കണ്ണൂര്‍ മെമുവും റദ്ദാക്കി. ഇന്നത്തെ കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവ തൃശ്ശൂരില്‍ യാത്ര അവസനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലം – തിരുവനന്തപുരം ട്രെയിന്‍ കഴക്കൂട്ടം വരെ മാത്രമാകും സര്‍വീസ് നടത്തുക. നാഗര്‍കോവില്‍ – കൊച്ചുവേളി ട്രെയിന്‍ നേമം വരെയും സര്‍വ്വീസ് നടത്തും. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത് കണക്കിലെടുത്ത് വേണാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നിവയുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, ശബരി എക്‌സ്പ്രസ് എന്നിവ ഇന്നും നാളെയും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top