ദില്ലി :കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകയില്‍ എത്തും .കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയാണ് രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ എത്തുന്നത് .
വിജയ് പുരിയില്‍ ആണ് രാഹുലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും നടക്കുന്നത് .
രാവിലെ ഹുബ്ലിയില്‍ എത്തുന്ന രാഹുല്‍ ബഗല്‍കോട്ടയിലെ കൂടല്‍ സംഗമത്തില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങും. അവിടെ കൂടല്‍ സംഗമം ക്ഷേത്രവും ഭഗവാന്‍ യൂണിറ്റി ഹാളും അദ്ദേഹം സന്ദര്‍ശിക്കും .
വൈകീട്ടോടെ വിജയ് പൂരിലേക്ക് പുറപ്പെടുന്ന രാഹുല്‍ അവിടെ നിശ്ചയിച്ചിരിക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. വൈകിട്ട് 5 മുതല്‍ 6 വരെയാണ് റോഡ് ഷോ നടക്കുക.




