ദില്ലി: ഖലിസ്ഥാന്‍ അനുകൂല വാരിസ് പഞ്ചാബ് ദെ നേതാവ് അമൃത് പാല്‍ സിംഗ് കീഴടങ്ങിയ തായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞദിവസം അമൃത് പാല്‍ സിംഗിന്റെ ഭാര്യ കിരണ്‍കൗറിനെ അമൃത്സര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് തടഞ്ഞിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാര്‍ച്ച് 18 മുതലാണ് പഞ്ചാബ് പോലീസില്‍ നിന്നും അമൃത്പാല്‍ സിംഗ് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




