സ്വാതന്ത്ര്യ ദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി

എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. രാവിലെ 7.35 ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്ഘട്ടില്‍ അദ്ദേഹം പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യയിലെ നൂറ്റിനാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നുവെന്ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

രാജ്യത്തിനായി ജീവത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരവര്‍പ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോള്‍ ജനസംഖ്യയിലും മുന്നിലാണ്. ഇത്രയും വലിയ കുടുംബത്തിലെ 140 കോടി അംഗങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.

വികസിത ഇന്ത്യ ലോകത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. ജനാധിപത്യവും ജനസംഖ്യയും വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തി. നഷ്ടപ്രതാപം ഇന്ത്യ വീണ്ടെടുക്കും പ്രധാനമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top