ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഹൗറയില്‍ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള പുതിയ സ്ലീപ്പര്‍ ട്രെയിന്‍ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂര്‍ കുറയ്ക്കും. ഈ ട്രെയിനില്‍ ആകെ 16 കോച്ചുകളാണുള്ളത്. ഇതില്‍ 11 എസി ത്രീ-ടയര്‍ കോച്ചുകളും, 4 എസി ടു-ടയര്‍ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉള്‍പ്പെടുന്നു. ആകെ 823 യാത്രക്കാര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ട്രെയിനില്‍ സുരക്ഷയ്ക്കായി ‘കവച്’ എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വിമാനത്തിലേതിന് സമാനമായുള്ള യാത്രാനുഭവം യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്ലീപ്പര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എസി ത്രീ-ടയര്‍ ടിക്കറ്റുകള്‍ക്ക് 960 രൂപ മുതലാണ് ആരംഭിക്കുന്നത്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കുന്നു. ഏകദേശം 1,000 കിലോമീറ്റര്‍ യാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതല്‍ 3,800 രൂപ വരെയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top