‘മിസ്റ്റര്‍ കെട്ട്യോന്‍’ആക്റ്റിംഗ് വര്‍ക്ക്‌ഷോപ്പിന് തുടക്കമായി

ഫറോക്ക്: ദേവപര്‍വ്വം മൂവീസിന്റെ ബാനറില്‍ ക്യാപ്റ്റന്‍ വിജയ് സംവിധാനം നിര്‍വ്വഹിക്കുന്ന ‘മിസ്റ്റര്‍ കെട്ട്യോന്‍’ എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കായുള്ള ആക്റ്റിംഗ് വര്‍ക്ക്‌ഷോപ്പിന് തുടക്കമായി.ഫറോക്ക് പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഡോ. പ്രമോദ് നിര്‍വ്വഹിച്ചു.

ഫെബ്രുവരി രണ്ടാം വരാം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ പയ്യോളിയും മാഹിയുമാണ്. ചിത്രത്തില്‍ അമല്‍ സാരഗ് നായകനും ,ചൈതന്യ മനോജ് നായികയുമായെത്തുന്നത്.

ക്യാപ്റ്റന്‍ വിജയ്, ഡോക്ടര്‍ വിനോദ് കുമാര്‍ , മനോജ് പയ്യോളി,ഉഷാന്ത് താവത്ത്,മുഹമ്മദ് എരവട്ടൂര്‍,സിറാജ് പയ്യോളി,പപ്പന്‍ മണിയൂര്‍,പരമേശ്വരന്‍ പള്ളിക്കല്‍,എസ്.ആര്‍ ഖാന്‍,സത്യന്‍ പത്മതീര്‍ത്ഥം,അനില്‍കുമാര്‍,പ്രീജിത്ത്,വിജേഷ് കുമാര്‍,ദീപു മണിയൂര്‍,മൂര്‍ത്തി കൊടുവള്ളി,നീതു ജനാര്‍ദ്ദനന്‍,ബിനിജ ചേലബ്ര,ആമി,സുജല ചെത്തില്‍,ഷൈനി, സിന്ധു പി.പി,സജിന കണ്ണൂര്‍
തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഉഷാന്ത് താവത്തിന്റെ തിരക്കഥയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് ഹരീഷ്
ബാലുശ്ശേരിയാണ്. അസോസിയേറ്റ് ബ്രിജേഷ് പ്രതാപ് ,പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ പരമേശ്വരന്‍ പള്ളിക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍ എസ് ആര്‍ ബാന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top