പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി;പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭസംബോധന ചെയ്യും. ലോക്ക് ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വ്യക്തമാക്കിയേക്കും.

പ്രധാനമന്ത്രി ഇന്നലെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ ഇപ്പോള്‍ പിന്‍വലിക്കരുതെന്ന് ആറു സംസ്ഥാന മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ മെട്രോ അടക്കമുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Related Articles