Section

malabari-logo-mobile

മൂന്നിയൂര്‍ കോഴിക്കളിയാട്ടം;ഇത്തവണ ആഘോഷമില്ല പൂജകള്‍ മാത്രം

HIGHLIGHTS : തിരൂരങ്ങാടി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം കളിയാട്ടക്കാവില്‍ ഈ വര്‍ഷം മെയ് 1...

തിരൂരങ്ങാടി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം കളിയാട്ടക്കാവില്‍ ഈ വര്‍ഷം മെയ് 18 മുതല്‍ നടത്തേണ്ട കളിയാട്ടവും 29 ന് നടത്തേണ്ട കോഴി കളിയാട്ടവും ഉണ്ടായിരിക്കുന്നതല്ലെന്ന് നിലവിലെ ക്ഷേത്രം കാരണവര്‍ വിളി വെള്ളി രാവുണ്ണിക്കുട്ടി നായര്‍, കോര്‍ട്ട് റിസീവര്‍മാരായ അഡ്വ. പി വിശ്വനാഥന്‍, അഡ്വ. പി പ്രകാശ് പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു.

തിരൂര്‍ ആര്‍ ഡി ഒ യുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കളിയാട്ടക്കാവില്‍ ആഘോഷങ്ങളില്ലാതെ ആചാരപ്രകാരമുള്ള പൂജകള്‍ മാത്രമെ ഈ വര്‍ഷം മെയ് 18 മുതല്‍ ജൂണ്‍ 3 വരെ ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

sameeksha-malabarinews

ഇപ്പോഴത്തെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്ന മെയ് 17 ന് ശേഷം പ്രാബല്യത്തില്‍ വരുന്നതായ നിയന്ത്രണങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് ഇപ്പോഴുള്ള തീരുമാനത്തില്‍ പിന്നീട് മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ എടുക്കുന്നതാണെന്നും ക്ഷേത്ര കാരണവരും റിസീവര്‍മാരും അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!