Section

malabari-logo-mobile

ബഹ്‌റിന്‍ വിമാനത്തിലെത്തിയ 92 പേര്‍ കോവിഡ്കെയര്‍ സെന്ററുകളില്‍: 85 പേര്‍ സ്വന്തം വീടുകളില്‍

HIGHLIGHTS : കോഴിക്കോട്: ബഹ്റിനില്‍ നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ...

കോഴിക്കോട്: ബഹ്റിനില്‍ നിന്നെത്തിയ വിമാനത്തിലെ 92 പേരേയാണ് വിവിധ കോവിഡ് കെയര്‍ സെന്ററുകളിലാക്കിയത്. 88 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേക്കും നാല് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കും മാറ്റി.

മലപ്പുറം ജില്ലയിലെ 13 പേര്‍ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലാണ് കഴിയുന്നത്. സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കു മാറ്റിയ നാല് പേരും മലപ്പുറം സ്വദേശികളാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 24 പേര്‍, കാസര്‍കോഡ് ജില്ലയിലെ ആറ് പേര്‍, കോഴിക്കോട് ജില്ലയിലെ 40 പേര്‍, പാലക്കാട് ജില്ലയിലെ മൂന്ന് പേര്‍, തൃശൂര്‍ ജില്ലയിലെ രണ്ട് പേര്‍ എന്നിവരെ അതത് ജില്ലാ കേന്ദ്രങ്ങള്‍ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.

sameeksha-malabarinews

85 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

65 വയസിന് മുകളില്‍ പ്രായമുള്ള ആറ് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 31 കുട്ടികള്‍, 31 ഗര്‍ഭിണികള്‍ എന്നിവരടക്കം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 85 പേരെ സ്വന്തം വീടുകളിലേയ്ക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതു സമ്പര്‍ക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 10 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.

എറണാകുളം – ഒന്ന്, കണ്ണൂര്‍ – 26, കാസര്‍കോഡ് – 12, കൊല്ലം – ഒന്ന്, കോഴിക്കോട് – 21, പാലക്കാട് – നാല്, പത്തനംതിട്ട – ഒന്ന്, തൃശൂര്‍ – മൂന്ന്, വയനാട് – അഞ്ച് എന്നിങ്ങനെയാണ് സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഗോവയിലേയ്ക്കുള്ള യാത്രക്കാരനും സ്വകാര്യ വാഹനത്തില്‍ പ്രത്യേക അനുമതിയോടെ നാട്ടിലേയ്ക്ക് മടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!