കോഴിക്കോട്: താമരശ്ശേരി ആഹാരം പാകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്കും മക്കള്‍ക്കും പൊള്ളലേറ്റു. താമരശ്ശേരി പരപ്പന്‍പൊയില്‍ ചെമ്പ്ര പടിഞ്ഞാറേവീട്ടില്‍ മുഹമ്മദിന്റെ ഭാര്യ മുംതാസ് (33), മക്കളായ മിര്‍ഫ (4), ആയിഷ ബീവി (5) എന്നിവര്‍ക്കാണു പൊള്ളലേറ്റത്.
ഇന്നലെ രാത്രി പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




