Section

malabari-logo-mobile

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ് നിലീന അത്തോളിക്ക്

HIGHLIGHTS : Press Council of India Award to Nileen Atholi

ദില്ലി: പത്രപ്രവര്‍ത്തക മികവിനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അവാര്‍ഡ് നിലീന അത്തോളിക്ക്. മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച സാക്ഷരകേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ എന്ന പരമ്പരയ്ക്കാണ് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ
കോണ്‍സ്റ്റിറ്റിയൂഷന്‍
ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി പുരസ്‌ക്കാരം സമ്മാനിച്ചത്.

50,000 രൂപയും പ്രശസ്തിപത്രവും ഫലകലും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

രാംനാഥ് ഗോയങ്കെ അവാര്‍ഡ്, നാഷനല്‍ മീഡിയ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ സ്വാമി വിവേകാനന്ദന്‍ യുവ മാധ്യമപ്രതിഭാ പുരസ്‌ക്കാരം , ലാഡ്ലി മീഡിയ പുരസ്‌ക്കാരം,വി.കെ മാധവന്‍കുട്ടി അവാര്‍ഡ്,എസ്ബിടി മീഡിയ അവാര്‍ഡ്
തുടങ്ങി നിരവധി അവാര്‍ഡുകള്‍ നിലീനക്ക് ലഭിച്ചിട്ടുണ്ട്.

പരപ്പനങ്ങാടി സ്വദേശിയായ അത്തോളി നാരായണന്‍ മാഷുടെയും ശൈലജയുടെയും മകളാണ് നിലീന അത്തോളി. ഗൗതം ആണ് ഭര്‍ത്താവ്. മകള്‍ നിതാര.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!