തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-14, യു.ഡി.എഫ്-8, എന്‍.ഡി.എ-2, സ്വതന്ത്രന്‍-4

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ (ഫെബ്രുവരി 28) നടന്ന 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്. പതിനാലും യു.ഡി.എഫ്. എട്ടും എന്‍.ഡി.എ. രണ്ടും സ്വതന്ത്രര്‍ നാലും വാര്‍ഡുകളില്‍ വിജയിച്ചു.

എല്‍.ഡി.എഫ്. കക്ഷി നില – 14 – (സി.പി.ഐ (എം) 11, സി.പി.ഐ. 2,

കേരള കോണ്‍ഗ്രസ് (എം) 1).

യു.ഡി.എഫ്. കക്ഷി നില – 8 – (ഐ.എന്‍.സി. (ഐ) 4, ഐ.യു.എം.എല്‍ 3,

ആര്‍.എസ്.പി 1)

എന്‍.ഡി.എ. കക്ഷി നില – 2 – (ബി ജെ പി 2)

സ്വതന്ത്രര്‍ – 4

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എല്‍.ഡി.എഫിന് പതിനെട്ട്, യു.ഡി.എഫിന് ആറ്, എന്‍.ഡി.എയ്ക്ക് ഒന്ന്, സ്വതന്ത്രര്‍ക്ക് മൂന്ന് എന്നിങ്ങനെയായിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോസ്ഥര്‍ക്ക് 30 ദിവസത്തിനകം നല്‍കണം. ഇതിനായി www.sec.kerala.gov.in ല്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

Share news
error: Content is protected !!
Scroll to Top