
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവീസ് മെഡലിനാണ് താനൂർ ഫയർ & റസ്ക്യു സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം. രാജേന്ദ്രനാഥ് അർഹനായത്.മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ രാജേന്ദ്രനാഥ് 2019ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനും അർഹനായിട്ടുണ്ട്. അരിയല്ലൂർ മുക്കടക്കാട്ട് പരേതനായ വേലായുധൻ്റെയും അമ്മിണിയുടെയും മകനാണ്.
1996 ഫയർമാൻ ആയി സർവീസിൽ പ്രവേശിച്ച രാജേന്ദ്രനാഥിന് 2014ൽ മുഖ്യന്ത്രിയുടെ ഫയർ സർവീസ് മെഡലും ലഭിച്ചിട്ടുണ്ട്. 2024 ലെ വയനാട് ദുരന്തത്തോടനുബന്ധിച്ച രക്ഷാ പ്രവർത്തനങ്ങൾക്ക് കേരളാ ഫയർ & സ്ക്യു സർവീസസ് ഡയറക്ടർ ജനറലിൻ്റെ സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും ലഭിച്ചു. വിയ്യൂരിലെ ഫയർ & റസ്ക്യു സർവീസസ് അക്കാദമിയിൽ ദീർഘകാലം പരിശീലകനായി ജോലി ചെയ്തിട്ടുള്ള രാജേന്ദ്രനാഥിനായിരുന്നു കേരള ഫയർ സർവീസ് ചരിത്രത്തിൽ ആദ്യമായി വനിതകളെ അഗ്നിരക്ഷാ സേനയിലേക്ക് റിക്രൂട്ട് ചെയ്തപ്പോൾ അവരുടെ അടിസ്ഥാന പരിശീലനത്തിനുള്ള ചുമതലയും നൽകിയിരുന്നത്. സുരക്ഷാ ബോധവൽക്കരണ രംഗത്തും കലാ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്.
2007ൽ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അഗ്നിബാധ 2012 ലെ പുല്ലൂരാംപാറ ഉരുൾപൊട്ടൽ 2018 ലെ വെള്ളപ്പൊക്കം 2023 ലെ താനൂർബോട്ടപകടം തുടങ്ങി നിരവധി രക്ഷാപ്രവത്തനങ്ങളിൽ പങ്കാളിയായി അഗ്നിരക്ഷാ വകുപ്പിൻ്റെ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. താനൂർ ക്ഷീര വികസന വകുപ്പ് ഓഫീസിലെ സീന.സി. ആണ് ഭാര്യ,മകൾ ആർദ്ര .രവീന്ദ്രനാഥ് (റിട്ട.സ്റ്റേഷൻ ഓഫീസർ) സുരേന്ദ്രനാഥ് (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ) ഷീബ, ദീപ. എന്നിവർ സഹോദരങ്ങളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




