Section

malabari-logo-mobile

കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം

HIGHLIGHTS : കോഴിക്കോട്:കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം. നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയിരിക്കുന്നത് രണ്ടിനം വവ്വാലു...

കോഴിക്കോട്:കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ വൈറസ് ആന്റിബോഡി സാന്നിധ്യം. നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയിരിക്കുന്നത് രണ്ടിനം വവ്വാലുകളിലാണ്. എന്‍ഐവി പൂനെയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നിപാ വൈറസിന്റെ ഉറവിടം വവ്വാലെന്ന് അനുമാനിക്കുന്നതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞിരിക്കുന്നത്. കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ നിന്നും സമീപ പ്രദേശത്തുനിന്നും പുണെ എന്‍ഐവി സാംപിളുകള്‍ ശേഖരിച്ചിരുന്നു.എന്‍ഐവി പുണെയില്‍ നിന്ന് അറിയിച്ച വിവരങ്ങള്‍ അനുസരിച്ച് കുറച്ച് വവ്വാലുകളുടെ സാമ്പളുകള്‍ നിപാ വൈറസിനെതിരെയുള്ള ഐജിജി ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ പഠനങ്ങള്‍ ഐസിഎംആര്‍ നടത്തുകയാണ്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കേണ്ടതുണ്ട്. അതുകൂടി പരിശോധിച്ച ശേഷം പുണെ എന്‍ഐവി ഫലം സര്‍ക്കാരിനെ അറിയിക്കും. ഇത്തരം ഒരു ഫലം വന്ന സാഹചര്യത്തില്‍ മറ്റു വകുപ്പുകളുമായി കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!