പരപ്പനങ്ങാടി:പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ച് ശുചീകരണം നടത്തി. രാജ്യത്തിന്റെ 75 ാം സ്വാതന്ത്ര്യത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവ് എന്നപേരില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശുചീകരണം നടത്തിയത്.
പരപ്പനങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍,ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ നിര്‍വ്വഹിച്ചു.
സെപ്റ്റംബര്‍ 26 മുതല്‍ ആരംഭിച്ച ശുചീകരണ യത്‌നത്തില്‍ പൊതു ടോയിലറ്റുകള്‍, സിഎച്ച്‌സി പരിസരം തുടങ്ങിയ സ്ഥലങ്ങള്‍ ശുചീകരണം നടത്തിയിരുന്നു .ഒക്ടോബര്‍ 2 വരെയാണ് ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലുള്ള ശുചീകരണ യത്‌നം നടക്കുന്നത്.
ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു .കൗണ്‍സിലര്‍മാരായ ഉമ്മുക്കുല്‍സു ,ദീപ ,സെക്രട്ടറി പ്രശാന്ത് ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ വി രാജീവ് , ജെഎച്ച്‌ഐമാരായ ബൈജു ,ശ്രീജി ,ഷെമീര്‍,ലൈഫ് ഗാര്‍ഡ് ഷെമീര്‍, ചിന്നന്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




