Section

malabari-logo-mobile

പനീർ ടിക്ക

HIGHLIGHTS : prepare Paneer Tikka

പനീർ ടിക്ക

ആവശ്യമുള്ള ചേരുവകൾ:-

പനീർ – 200 ഗ്രാം
മുളകുപൊടി – 2 ടീസ്പൂൺ
ഗരംമസാല – 2 ടീസ്പൂൺ
കുരുമുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപൊടി – 1 നുള്ള്
ഇഞ്ചി-വെളുത്തുള്ളി അരച്ചത് – 1 ടേബിൾ സ്പൂൺ
തൈര് – 2 ടേബിൾ സ്പൂൺ
വെണ്ണ – 1ടേബിൾ സ്പൂൺ 
ഉപ്പ് – 4 ടീസ്പൂൺ

sameeksha-malabarinews

തയാറാക്കുന്ന വിധം:-

പനീർ 2 ഇഞ്ച് നീളത്തിൽ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളിൽ ഒരു ഫോർക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക. മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞൾപൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്, ഉപ്പ് എന്നിവ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഈ മിശ്രിതം പനീരിൽ പുരട്ടി കുറഞ്ഞത് 20 മിനിറ്റ് വയ്ക്കുക.

ഒരു നോൺ സ്റ്റിക്ക് പാനിൽ വെണ്ണ ചൂടാക്കി, പനീർ ഇട്ട് ചെറുതീയിൽ ഇരുവശവും ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക.
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!