Section

malabari-logo-mobile

പ്രേം നസീറിന്റെ വീട് വില്‍പ്പനയക്ക്;വീട് സ്മാകരമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

HIGHLIGHTS : Prem Nazir's house for sale

ചിറയിന്‍കീഴ്: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ വീട് വില്‍പ്പനയ്ക്ക് വെച്ചതായി റിപ്പോര്‍ട്ട്. ചിറയിന്‍കീഴ് കൂന്തള്ളൂരിലെ ‘ലൈല കോട്ടേജ്’ എന്ന് പേരിട്ടിട്ടുള്ള വീടാണ് വില്‍ക്കുന്നത്. 1956 ല്‍ പണികഴിപ്പിച്ചതാണ് ഈ വീട്. ഇപ്പോള്‍ ഈ വീടിന്റെ അവകാശികളായിട്ടുള്ളവരാണ് വീട് വില്‍ക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ് 50 സെന്റിലുള്ള ഈ വീട്.

പ്രേം നസീര്‍, ഭാര്യ ഹബീബ ബീവി. മക്കളായ ലൈല,റസിയ,ഷാനവാസ്,റീത്ത എന്നിവരൊന്നിച്ച് താമസിച്ചിരുന്നത് ഈ വീട്ടിലായിരുന്നു. ചിറയിന്‍ കീഴിലുള്ള ആദ്യ ഇരുനില വീടുകൂടിയായിരുന്നു ഇത്. എട്ട് കിടപ്പുമുറികളാണ് ഈ വീടിനുള്ളത്. ഏറെനാളായി വീട് പൂട്ടിയിട്ടിരിക്കുന്നതിനാല്‍ കാട്പിടിച്ച നിലയിലാണ് വീടുള്ളത്.

sameeksha-malabarinews

അതെസമയം പ്രേംനസീറിന്റെ വീട് സ്മാരകമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയതായാണ് വിവരം. സര്‍ക്കാരോ ഗ്രാമപഞ്ചായത്തോ ഈ വീട് ഏറ്റെടുത്ത് സ്മാരകമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വീട് വില്‍പ്പനയ്ക്ക വെച്ചതായുള്ള കാര്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

ചിറയിന്‍കീഴിലെ ഈ വീട് കാണാന്‍ നിരവധിപേരാണ് വിവധ സ്ഥലങ്ങളില്‍ നിന്നും എത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!