ഗര്‍ഭിണിയായ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വക്കം സ്വദേശി സുനുവിന്റെ ഭാര്യ രഞ്ജിനിയാണ് (35) മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് രഞ്ജിനിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃപീഡനം ആരോപിച്ച് ബന്ധുക്കള്‍ കടയ്ക്കാവൂര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് സുനുവിനെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വക്കത്തെ സ്വകാര്യ സ്‌കൂളിലെ ജീവനക്കാരായിരുന്നു ഇരുവരും.
ദമ്പതികള്‍ക്കു മൂന്നു വയസ്സുള്ള മകനുണ്ട്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top