കൂട്ടബലാത്സംഗം ചെറുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

ഒഡീഷയിലെ ജാജ്പൂരില്‍ കൂട്ടബലാത്സംഗ ശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. 5 പേരാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. അതേസമയം പ്രതികളെ കലിംഗനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഇര ഇളയ സഹോദരനൊപ്പം കലിയപാനിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ജംഫാനില്‍ നിന്നുള്ള 5 യുവാക്കള്‍ ഇവരെ തടഞ്ഞു നിര്‍ത്തി. രാത്രി വൈകി സംഘം ഇരയുടെ സഹോദരനെ ക്രൂരമായി മര്‍ദിച്ചു. ശേഷം പെണ്‍കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ബലാത്സംഗശ്രമം ചെറുക്കാനായി പെണ്‍കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി. സഹായത്തിനായുള്ള സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top