തിരൂരങ്ങാടി: കടലുണ്ടി പുഴയില്‍ പെരുമ്പുഴ ഭാഗത്ത് കഴിഞ്ഞദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി മുഹമ്മദ് അലി(44)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കുളിക്കുന്നതിനിടെ മുഹമ്മദലി ഒഴുക്കില്‍പ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി തിരച്ചില്‍ തുടര്‍ന്നുവരികയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞാണ് മൃതദേഹം കൂരിയാട് രാമന്‍കടവ് ഭാഗത്തുനിന്ന് കണ്ടെത്തിയത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




