ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരുമാത്ര സ്വദേശി ഫസീല(23)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഫസീലയെ ഇന്നലെയാണ് ഭര്‍തൃവീട്ടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫസീല ഉമ്മയ്ക്ക് അയച്ച വാട്‌സ് ആപ് സന്ദേശത്തില്‍ ഭര്‍ത്താവ് ദേഹോപദ്രവം ഏല്‍പ്പിച്ചതായി പറയുന്നുണ്ട്. യുവതിയുടെ മരണത്തില്‍ ഗാര്‍ഹിക പീഡനമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്.

Share news
error: Content is protected !!
Scroll to Top