നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ തൃശൂര്‍ ശിശു സംരക്ഷണ ഓഫീസില്‍ പ്രാര്‍ത്ഥന;അന്വേഷണത്തിന് ഉത്തരവിട്ടു

പ്രതീകാത്മക ചിത്രം
തൃശൂര്‍: തൃശൂര്‍ ശിശു സംരക്ഷണ ഓഫീസില്‍ നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടന്നുവെന്ന് പരാതി.ശിശു സംരക്ഷണ ഓഫീസര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. കളക്ട്രേറ്റിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. സബ് കളക്ടര്‍ക്കാണ് അന്വേഷണ ചുമതല.

സെപ്തംബര്‍ മാസമാണ് സംഭവം നടന്നത്. ഓഫീസില്‍ സമീപകാലത്തായി നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ്, പരിഹരിക്കാനായി പ്രാര്‍ത്ഥന സംഘടിപ്പിക്കുകയായിരുന്നു. ഓഫീസിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥ തന്നെയാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഈ ഉദ്യോഗസ്ഥ ഒഴികെ ബാക്കിയെല്ലാവരും കരാര്‍ ഉദ്യോഗസ്ഥരായതിനാല്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. സംഭവം പിന്നീട് പരാതിയിലെത്തുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top