ഉൽപ്പന്നങ്ങളെപ്പോലെ സ്വയം മാർക്കറ്റ് ചെയ്യണം’; സരസ് മേളയിൽ തൊഴിൽ പാഠങ്ങളുമായി പ്രവീൺ പരമേശ്വർ

ചാലിശ്ശേരി:”വിപണിയിൽ ഒരു ഉൽപ്പന്നം എങ്ങനെയാണോ മാർക്കറ്റ് ചെയ്യുന്നത്, അതുപോലെ സ്വന്തം കഴിവുകളെയും വ്യക്തിത്വത്തെയും ശരിയായ രീതിയിൽ മാർക്കറ്റ് ചെയ്യാൻ ഉദ്യോഗാർത്ഥികൾക്ക് സാധിക്കണം” – പ്രശസ്ത കരിയർ മെന്ററും ലൈഫോളജി സി.ഇ.ഒയുമായ പ്രവീൺ പരമേശ്വർ പറഞ്ഞു.
ദേശീയ സരസ് മേളയുടെ ഭാഗമായി ‘പുതിയ കാലം പുതിയ തൊഴിൽ’ എന്ന വിഷയത്തിൽ വേദി 2- അമ്മു സ്വാമിനാഥനിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം തൊഴിൽ കണ്ടെത്തുക എന്നത് മറ്റാരുടേയുമല്ല, അവനവന്റെ തന്നെ ഉത്തരവാദിത്തമാണ്. അതിനായി കൃത്യമായ നൈപുണ്യം  ആർജ്ജിക്കേണ്ടതുണ്ട്. ഏത് തൊഴിൽ മേഖലയിലും ഇന്ന് സാങ്കേതികവിദ്യക്ക്  വലിയ പ്രാധാന്യമാണുള്ളത്. കഠിനാധ്വാനത്തിലൂടെ മാത്രമേ മികച്ച കരിയർ കെട്ടിപ്പടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒരു മണിക്കൂറിലധികം നീണ്ടുനിന്ന സെമിനാറിൽ വിവിധ തൊഴിൽ മേഖലകളിലൂടെയുള്ള സഞ്ചാരവും അവിടെ വിജയിക്കാൻ വേണ്ട തന്ത്രങ്ങളും അദ്ദേഹം വിശദീകരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.
ചടങ്ങിൽ കെ. മാസ്റ്റർ സ്വാഗതവും പി. ബി സുനിൽകുമാർ നന്ദിയും പറഞ്ഞു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top